നാദാപുരം: തൂണേരിയിലെ ഡിവൈഫ്ഐ പ്രവര്ത്തകന് ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റിലായി. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളില്‍ നാല് പേര് ദോഹയില്‍ നിന്നും രണ്ട് പേര് ദുബായില്‍ നിന്നുമാണ് എത്തിയത്.
വിചാരണ കോടതി വെറുതേ വിട്ട ഏഴ് പ്രതികള്‍ കുറ്റക്കാരണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തു. കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. നാളെയാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ മുസ്ലിംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 2015 ജനുവരി 22നായിരുന്നു സംഭവം. സഹോദരനെ രാത്രികാല പ്ലസ്ടു ക്ലാസ് കഴിഞ്ഞ് വീട്ടിലാക്കി സുഹൃത്തുക്കളെ കാണാനിറങ്ങിയപ്പോഴാണ് വെള്ളൂരില്വെച്ച് ഷിബിനെ വെട്ടിക്കൊന്നത്.