വടകര: സിപിഎം ജില്ലാ സമ്മേളനം ജനുവരി 29, 30, 31 തിയതികളില്‍ വടകരയില്‍ നടക്കും. ഇതിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറി പി.മോഹനന് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴസ്ണ്‍ കെ.പി.ബിന്ദു അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി.ഭാസ്കരന്, കെ.കെ.ദിനേശന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ദിവാകരന്, കെ.പു ഷ്പജ, കെ.കെ.മുഹമ്മദ്, എംഎല്‍എമാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, കാനത്തില്‍ ജമില
തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി.പി.ഗോപാലന് സ്വാഗതം പറഞ്ഞു.
കെ.പി.ബിന്ദു (ചെയര്‍പേഴ്സണ്‍), പി.കെ.ദിവാകരന്, രമേശന് പാലേരി, ഡോക്ടര്‍. തുളസിദാസ്, പി എം ലീന, പി കെ കൃഷ്ണദാസ്, എം നാരായണന്, ആര് ഗോപാലന് (വൈസ് ചെയര്മാന്മാര്), സി ഭാസ്കരന് (കണ്‍വീനര്‍), കെ പുഷ്പജ, ടി പി ബിനീ ഷ്, പി കെ ശശി, ടി സി രമേശന്, ആര്
ബാലറാം, കെ കെ ബിജുള, ടി കെ അഷ്റഫ്, പി പി ചന്ദ്രശേഖരന്, കെ പി ഗിരിജ (ജോ. കണ്‍വീനര്‍മാര്‍), ടി പി ഗോപാലന് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.