മൊകേരി: രണ്ട് വയസിൽ ഇന്ത്യൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മിലൻ എന്ന കൊച്ചുമിടുക്കൻ മൊകേരി ചാലിൽ വീട്ടിൽ ഷിബിത്തിന്റെയും ആര്യയുടെയും മകനാണ് മിലൻ. മകന് ഒരു വയസ്സ് ഉള്ളപ്പോൾ ആണ് രക്ഷിതാക്കൾക്ക് മകൻറെ കഴിവ് മനസ്സിലാക്കാൻ കഴിഞ്ഞത്.ഒരു വയസ്സും എട്ടുമാസവും ഉള്ളപ്പോൾ രക്ഷിതാക്കൾ റെക്കോർഡിന്
അപേക്ഷിച്ചു.അധികൃതർ രണ്ടാഴ്ച കൊണ്ട് അംഗീകാരം നൽകുകയായിരുന്നു.പച്ചക്കറികൾ, ശരീരാ വയവങ്ങൾ, വീട്ടുസാധനങ്ങൾ, പൂക്കൾ,വാഹനങ്ങൾ, പഴങ്ങൾ,പക്ഷികൾ, മൃഗങ്ങൾ, കളർ,തൊഴിൽ, എന്നിവ എന്താണെന്നും അവയുടെ ഇംഗ്ലീഷ് പേരുകളും മനസ്സിലാക്കാൻ ഈ കൊച്ചു മിടുക്കന് കഴിയും.പക്ഷികളെയും മൃഗങ്ങളെയും
അനുകരിക്കാനും മിലൻ തയ്യാറാണ്. മിലന്റെ അച്ഛൻ വില്യാപ്പള്ളി ക്ലാസിക് എന്ന ഹോം അപ്ലയൻസ് ഷോപ്പിൽ ബില്ലിംഗ് സെക്ഷനിലും അമ്മ അക്കൗണ്ടന്റും ആണ്.