വിലങ്ങാട്: ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം. വാണിമേല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക, ദുരിത ബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായവിതരണം ഉടനെ പൂര്‍ത്തിയാക്കുക ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിളാ കോണ്‍ഗ്രസ് സമരം. മഹിളാ കോണ്‍ഗ്രസ് വാണിമേല്‍ മണ്ഡലം പ്രസിഡന്റ് മോളി ജോണിയുടെ അധ്യക്ഷതയില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എന്‍ കെ മുത്തലീബ്, ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യന്‍, തോമസ് മാത്യു, സീനിയ ജിജി, സോണിയ ബിനോയ്, ബീന കടവൂര്‍ ലിനിഷ, ഷൈമ, ജിന്‍സി കൂലിപ്പറമ്പില്‍, ബോബി തോക്കനാട്ട്, ഔസെപ്പച്ചന്‍ മണിമല തുടങ്ങിയവര്‍ സംസാരിച്ചു.