വടകര: കുരിക്കിലാട് കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ബ്രോഡ്കാസ്റ്റിംഗ് ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ.സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫിലിം ഫെസ്റ്റിവല്‍,

മീഡിയ എക്സിബിഷന്, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടത്തിയിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ സുരേശന് വടക്കയില്‍ അധ്യക്ഷത വഹിച്ചു. പി.അനഘ, പി.ടി.അനഘ, മൃദുല്‍ മോഹന്‍, പ്രീതു, മഞ്ജിമ, അശ്വിന് തുടങ്ങിയവര്‍ സംസാരിച്ചു.