നാദാപുരം: പൊതുമരാമത്ത് വകുപ്പിന്റെ മൂന്ന് കോടി ഫണ്ടുപയോഗിച്ചുള്ള കല്ലാച്ചി ടൗണ്‍ നവീകരണ പദ്ധതി നടപ്പാക്കുന്നതിന് വ്യാപാരികളും കെട്ടിട ഉടമകളുമായി ധാരണയായി. ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ജനുവരിക്കകം ടൗണിലെ കടകള്‍ അറ്റകുറ്റപ്പണി നടത്തിയും ബലപ്പെടുത്തിയും ഓരോഭാഗത്തും ഒന്നര മീറ്റര്‍ വീതി കൂട്ടുന്നതാണ്.
കല്ലാച്ചി ഗാലക്സി ഹൈപ്പര്‍ മാര്‍ക്കറ്റ് മുതല്‍ എസിസി സിമന്റ്സ് വരെയുള്ള ഭാഗത്താണ് നവീകരണം. നിലവിലെ ഡ്രെയിനേജില്‍ നിന്ന് കെട്ടിടഭാഗത്തേക്ക് ഒന്നരമീറ്ററാണ് വീതികൂട്ടുന്നത്. ഇരു ഭാഗത്തുമുള്ള ഡ്രെയിനേജ് ഭാഗം കൂടി റോഡായി മാറും. ആധുനിക സൗകര്യത്തോടെയുള്ള ഡ്രെയിനേജും ഫുട്പാത്തും കൈവരിയും ഇന്റര്‍ലോക് ചെയ്ത ബൈക്ക് പാര്‍ക്കിംഗ് ഏരിയ തുടങ്ങിയവ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നവീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ക്ക് രൂപമാറ്റത്തിനുള്ള അനുമതി ഗ്രാമപഞ്ചായത്ത് നല്‍കുന്നതാണ്. ഇതിനുള്ള അപേക്ഷ നവമ്പര്‍ 15 നകം ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇത് പ്രകാരമുള്ള പ്രവൃത്തി അതത് ഉടമകള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുന്നതാണ്.
ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇ.കെ.വിജയന് എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
വി വി മുഹമ്മദലി, സ്ഥിരം സമിതി ചെയര്മാന്മാരായ രജീന്ദ്രന്‍ കപ്പള്ളി, സി.കെ.നാസര്‍, അഡ്വ. എ.സജീവന്, പി.പി. ബാലകൃഷ്ണന്,
ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികളായ കരയത്ത് ഹമീദ് ഹാജി, സി.കെ ഉസ്മാന് ഹാജി, പി.വി. അബ്ദുല്ല ഹാജി, ടി.സി. മജീദ്, വ്യാപാര സംഘടന പ്രതിനിധികളായ എം.സി.ദിനേശന്, പി.സുരേഷ്, കെ എം വിനോദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും സാന്നിധ്യത്തില്‍ അടുത്ത ആഴ്ച വിപുലമായ യോഗം വിളിച്ചു ചേരുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അറിയിച്ചു.