വടകര: അഴിമതി ഭരണത്തിനെതിരെ നിയമസഭ മാര്‍ച്ച് നടത്തിയ യുഡിവൈഎഫ് നേതാക്കളെ അന്യായമായി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ചു നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര നഗരത്തില്‍ പ്രകടനം നടത്തി. യുഡിവൈഎഫ് നേതാക്കളായ അഫ്സല് പികെസി, സി. നിജിന്‍, അന്‍സീര്‍ പനോളി, മുഹമ്മദ് മിറാഷ്, മുനീര്‍ പനങ്ങോട്ട്, സജിത്ത് മാരാര്‍, അബ്ദുല്‍ ഗനി എന്‍, യൂനുസ് ആവിക്കല്‍, അഭിനന്ദ് ജെ മാധവ്, ഹാരിസ് വി. പി, സഫീര്‍ കെ കെ, അനന്ദു വി. കെ, റഹീസ് കോടഞ്ചേരി, ഇമ്രാന് ജമീല, ബിപിന്‍ പുറങ്കര, അബ്ബാസ് ഒഞ്ചിയം എന്നിവര്‍ നേതൃത്വം നല്കി.