കൊയിലാണ്ടി: വാനരക്കൂട്ടങ്ങള്‍ കാട് വിട്ട് വ്യാപകമായി നാട്ടിന് പുറങ്ങളില്‍ വിഹരിക്കാനെത്തുന്നത് കൗതുക കാഴ്ചയാകുന്നു. കൊയിലാണ്ടി മേഖലയില്‍ പെരുവട്ടൂര്‍, മുത്താമ്പി, കൊല്ലം തുടങ്ങിയ ഭാഗങ്ങളിലാണ് സമീപകാലത്തായി ഇവ സൈ്വര വിഹാരം നടത്തുന്നത്. വനമേഖലയിലെ അന്തരീക്ഷത്തില്‍ പെട്ടെന്നുണ്ടാവുന്ന വ്യതിയാനമാവാം
കുരങ്ങുകളെ നാട്ടിന് പുറങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് പൊതുവെയുള്ള നിഗമനം. ആഴ്ചകള്‍ക്ക് മുമ്പ് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രി വളപ്പിന് സമീപത്തെ മരങ്ങളില്‍ ഇണകളായ കുരങ്ങന്മാര് തമ്പടിച്ചിരുന്നു. ഇവ പലപ്പോഴും പൊതു ഇടങ്ങളിലേക്ക് ഭക്ഷണത്തിനായി ഇറങ്ങുന്നതും കാഴ്ചയായിരുന്നു. കഴിഞ്ഞ ദിവസം കാലത്ത്
കുറുവങ്ങാട് നാലു പുരയ്ക്കല്‍ ക്ഷേത്ര നടയില്‍ മൂന്നംഗ വാനരസംഘമാണ് എത്തിയത്. ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്കിടെ വാനരന്മാര് കാട്ടിയ കുസൃതികള്‍ ഭക്തര്‍ക്ക് കൗതുകം പകര്‍ന്നു. വഴിയില്‍ കൂട്ടുകൂടാനെത്തിയ പൂച്ചകളെ വിരട്ടിയോടിച്ച ശേഷം മൂവര്‍ സംഘം ഉള്വലിയുകയായിരന്നു.