നാദാപുരം: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ (കിപ്പ്) നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാണിമേലില്‍ ലോക പാലിയേറ്റീവ് ദിനമാചരിച്ചു. ‘നാട്ടില്‍ ഒരു കൂട്ടായ്മ, വീട്ടില്‍ ഒരു പരിചാരകന്/പരിചാരിക’ സന്ദേശറാലി നാദാപുരം ഡിവൈഎസ്പി എ.പി.ചന്ദ്രന് ഫ്ലാഗ് ഓഫ് ചെയ്തു. സന്ദേശ റാലിയില്‍ ഏരിയയിലെ 10 ക്ലിനിക്കിലെ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, വാണിമേല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
പൊതുസമ്മേളനം വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉദ്ഘാടനം ചെയ്തു. കിപ്പ് നാദാപുരം ഏരിയ ചെയര്മാന്
കെ.ഹേമചന്ദ്രന് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്മാന് പി.പി. കുഞ്ഞമ്മത്, ജാഫര്‍ വാണിമേല്‍, കിപ്പ് പ്രതിനിധി ഇസ്മായില്‍ മൂസ, എ.റഹിം, പി.സോമനാഥന്, കണ്‍വീനര്‍ എം.കെ.അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.