മുയിപ്പോത്ത്: മുയിപ്പോത്ത് പൗരസമിതി ജില്ലാ പഞ്ചായത്തിന്റെയും മലബാര്‍ ഗോള്‍ഡ് & ഡയമണ്ടിന്റെയും സഹകരണത്തോടെ ഇക്ര ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ജീവിത ശൈലീരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേര് പങ്കെടുത്ത ക്യാമ്പില്‍ രോഗ നിര്‍ണയത്തിനു പുറമെ വിദഗ്ധ ചികിത്സയും നിര്‍ദ്ദേശിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് സി.എം.കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍.ആര്.രാഘവന്, ഡോ: ദര്‍ശന, കോ-ഓര്‍ഡിനേറ്റര്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി.പ്രേമന് സ്വാഗതവും കെ.രവീന്ദ്രന് നന്ദിയും പറഞ്ഞു