നാദാപുരം: തൂണേരി മുടവന്തേരിയിൽ ഷെഡിൽ നിർത്തിയിട്ട രണ്ട് ബസ്സുകൾക്ക് നേരെ അക്രമം.ടൂറിസ്റ്റ് ബസ്സിനും, സ്വകാര്യ ബസ്സിനും നേരെയാണ് അക്രമമുണ്ടായത്.
ഗ്ലാസുകൾ കല്ലെറിഞ്ഞ് തകർത്തു. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ നാദാപുരം മേഖലയിൽ രണ്ട് ലോറികൾക്കും, രണ്ട് ബസ്സുകൾക്കു നേരെ രാത്രി കാല അക്രമമുണ്ടായത്. ചേലക്കാട് ,
കല്ലാച്ചി , തൂണേരി എന്നിവിടങ്ങളിലാണ് വാഹന ങ്ങൾക്ക് നേരെ ഇരുട്ടിൻ്റെ മറവിൽ അക്രമം ഉണ്ടായത്. കല്ലാച്ചിയിൽ ടിപ്പർ ലോറിക്ക് നേരെയും തൂണേരി മുടവന്തേരി റോഡിൽ നിർത്തിയിട്ട കൂടൽ സ്വകാര്യ ബസ്സിന് നേരെയും , മസാഫി ട്രാവൽസിൻ്റെ
ടൂറിസ്റ്റ് ബസ്സിന് നേരെയുമാണ് അക്രമം ഉണ്ടായത്. ടൂറിസ്റ്റ് ബസിൻ്റെ മുഴുവൻ ഗ്ലാസുകളും
കല്ലെറിഞ്ഞ് തകർത്ത നിലയിലാണ്. സ്വകാര്യ ബസിൻ്റെ ഹെഡ് ലൈറ്റുകൾ തകർത്തു.ബസ്സിൻ്റെ സീറ്റുകളിൽ ചില്ല് എറിഞ്ഞ് തകർക്കാനുപയോഗിച്ച കരിങ്കല്ലുകളുണ്ട്.
പടം : മുടവന്തേരിയിൽ ടൂറിസ്റ്റ് ബസിൻ്റെ ഗ്ലാസുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിൽ .