വിലങ്ങാട്: ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് ടൗണ്‍ പാലത്തില്‍ ചരക്ക് ലോറി കുടുങ്ങിയതോടെ ഗതാഗതം മുടങ്ങിയത് ഒന്നര മണിക്കൂര്‍. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സിമന്റുമായെത്തിയ കൂറ്റന്‍ ലോറി പാലത്തില്‍ കുടുങ്ങിയത്. പാലം കടക്കുന്നതിനിടെ ലോറി സമീപത്തെ ബസ് സ്റ്റോപ്പില്‍ തട്ടി കുടുങ്ങുകയായിരുന്നു. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഒടുവില്‍ ക്രെയിന്‍ ഉള്‍പ്പെടെ എത്തിച്ചാണ് ലോറി നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.