വട്ടോളി: മൊകേരി ഗവ.കോളജില്‍ ബോട്ടണി, സുവോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ അനുവദിക്കണമെന്ന് സിപിഎം മൊകേരി ലോക്കലല് സമ്മേളനം ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.മുകുന്ദന് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ഗനീഷ്, പി.വിനോദന്‍, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കുനിയില്‍ ശശീന്ദ്രന് സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി.മോഹനന് ഉദ്ഘാടനം ചെയ്തു. പി.നാണു അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.കെ.സുരേഷ്, വി.കെ.റീത്ത, കുനിയില്‍ ശശീന്ദ്രന്, എന്‍.പി ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.