തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കെയര്‍ ടേക്കര്‍ മാത്രമാണെന്നും സർക്കാരിനെ ഭയപ്പെടുത്താൻ അദ്ദേഹം നോക്കേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിലാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം.
ഭയപ്പെടുത്തുകയൊന്നും വേണ്ട. അതാണ് ഞങ്ങള്‍ക്ക് ഗവര്‍ണറോട് പറയാനുള്ളത്. അതിനേക്കള്‍ വലിയ ഭയപ്പെടുത്തല്‍ ഈ കേരളം മുമ്പും കണ്ടിട്ടുമുണ്ട്. ഈ ഗവര്‍ണര്‍ യഥാര്‍ഥത്തില്‍ കെയര്‍ ടേക്കര്‍ ഗവര്‍ണറാണ്. അദ്ദേഹത്തിന്റെ കാലാവധി സെപ്റ്റംബര്‍ അഞ്ചിന് പൂര്‍ത്തിയായി.
ഇതുവരെ നീട്ടികൊടുത്തിട്ടില്ല. ഭരണഘടന അനുസരിച്ച് അടുത്തയാള്‍ വരുന്നത് വരെ തുടരാമെന്നാണ്. അതുകൊണ്ട് കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ സ്ഥാനാത്തിരുന്നുകൊണ്ട് ഭയപ്പെടുത്താൻ നോക്കേണ്ടന്ന് അദ്ദേഹം പറഞ്ഞു.