വടകര: എല്‍ഡിഎഫിന്റെ ഭരണത്തില്‍ പാവപ്പെട്ടവനോ തൊഴിലാളിക്കോ ഗുണമില്ലെന്നും രാജാവിന്റെ കുടുംബത്തിന് മാത്രമാണ് ഗുണമെന്നും കെപിസിസി സെക്രട്ടറി ബി.ആര്.എം.ഷഫീര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ബംഗാളിലെ ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു.
ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎം കേരളത്തില്‍ ആര്‍എസ്എസുമായി സന്ധിചേര്ന്നതിന് തെളിവാണ് എഡിജിപിയുടെ നടപടിയെന്ന് ബി.ആര്.എം.ഷഫീര്‍ കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് കണ്ണോത്ത് ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഹമീദ്, കെ.പി.ദേവാനന്ദന്, മുഹമ്മദ് യൂനുസ് പ്രസംഗിച്ചു.