വില്ല്യാപ്പള്ളി: ജയകേരള കലാവേദി മുന്‍ സെക്രട്ടറിയും പ്രമുഖ നാടക പ്രവര്‍ത്തകനുമായിരുന്ന ആര്.കെ.സത്യന്റെ ആറാം ചരമവാര്‍ഷികം ആചരിച്ചു. ഇതിന്റെ ഭാഗമായി കാര്‍ത്തികപ്പള്ളി കെ എം സ്മാരകത്തില്‍ നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഒ.എം.അശോകന് അധ്യക്ഷത വഹിച്ചു. ടി.പി.റഷീദ്, എന്‍.എം.രാജീവന്, സി.സുരേഷ്, ഐ.എം.അശോകന്, എ.രാജു എന്നിവര്‍ പ്രസംഗിച്ചു.