വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. തകര്‍ന്ന ഉരുട്ടി പാലം, പെട്രോള്‍ പമ്പിന് സമീപം ഒലിച്ചുപോയ റോഡ്, പാരിഷ് ഹാളിനടുത്ത് തകര്‍ന്ന റോഡിന്റെ സംരഷണ ഭിത്തി, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞ ചീളിയില്‍ ഉരുള്‍പൊട്ടിയ സ്ഥലത്തെ പാലം, വാളൂക്ക് പാലം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഉരുള്‍ തകര്‍ത്തത് നാടിന്റെ ജീവനാഡിയായ പാലങ്ങളും റോഡുകളുമാണ്. ഇവ പൂര്‍വസ്ഥിതിയിലാക്കാന്‍ കോടികള്‍ വേണം.
പാലം വിഭാഗം ചീഫ് എഞ്ചിനിയര്‍ ഹിഗുല് അല്‍ബേസ്, കെആര്എഫ്ഇ ചീഫ് എഞ്ചിനിയര്‍ അശോക് കുമാര്‍.പി, സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍ കെആര്എഫ്ഇ ദീപു.എസ്, പാലം വിഭാഗം എസ്ഇ. രമ.പി.കെ, എക്സികൂട്ടിവ് എഞ്ചിനിയര്‍ അജിത്ത് സി.എസ്, എഎക്സിമാരായ ഷിനി.എന്‍.വി, നിധിന് ലക്ഷ്മണന്, റജീന.പി, എഇ ബൈജു എന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ദുരന്തമേഖലയിലെ പുന:ര്‍ നിര്‍മാണ പ്രവൃത്തി എന്ന പരിഗണന നല്കി ടെന്റര്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് എഞ്ചിനിയര്‍മാര്‍ അറിയിച്ചു.