നാദാപുരം: പോലീസ്-മാഫിയാ കൂട്ട്കെട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിവൈഎഫ് നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ നാദാപുരത്ത് പ്രതിഷേധം. നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെതിരെ നാദാപുരം നിയോജക മണ്ഡലം യുഡിവൈഎഫ് കമ്മിറ്റി കല്ലാച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.എം.ഹംസ, അനസ് നങ്ങാണ്ടി, വി.ജലീല്‍, ഇ.ഹാരിസ്, അഖില മാര്യാട്ട്, പി.സാജിദ്, ഇ.വി.അറഫാത്ത്, മുഹമ്മദ് പേരോട്, സിദ്ധാര്‍ഥ് കായക്കൊടി, എ. കെ.ഷാക്കിര്‍, രാഗി വളയം, സയീദ് തോട്ടോളി, സി.എം.കുഞ്ഞമ്മദ്, സി.ആര്.ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
സമാധാനപരമായി നടന്ന യുവജന മാര്‍ച്ചിനെതിരെ ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച പോലീസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, ഫാത്തിമ തഹ്ലിയ, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ തുടങ്ങി 37 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതിനെതിരെയാണ് നാദാപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.