വടകര: ഉപജീവനത്തിന് ജോലി ചെയ്യുന്ന വഴിയോര കച്ചവടക്കാരെ വഴിയാധാരമാക്കരുതെന്ന് ഉന്തുവണ്ടി പെട്ടിക്കട ജനറല്‍ വര്‍ക്കെഴ്സ് യൂണിയന് (ഐ എന്‍ടിയുസി) വടകര മേഖല പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. തൊഴില്‍ സംരക്ഷത്തിന്റെ ഭാഗമായി വന്ന വഴിയോര കച്ചവടക്കാരുടെ കമ്മിറ്റി ഉടന്‍ വിളിച്ചു കൂട്ടണമെന്നും അനധികൃത കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരികണമെന്നും യോഗം
അഭ്യര്‍ഥിച്ചു. നേഷണല്‍ ഹൈവെ പുനര്നിര്മാണതിന്റെ ഭാഗമായി നീക്കം ചെയ്യുന്ന ഉന്ത് വണ്ടി കച്ചവടക്കാര്‍ക്കു തൊഴില്‍ സംരക്ഷണം നല്‍കണമെന്നും കൊയിലാണ്ടി, പയ്യോളി നഗരസഭകള്‍ വഴിയോര കച്ചവടക്കാര്‍ക്ക് നല്കുന്ന സംരക്ഷണം വടകരയിലും നടപ്പില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എന്‍.എ.അമീര്‍ ഉദ്ഘാടനം
ചെയ്തു. മേഖല സെക്രട്ടറി നാരായണനഗരം പത്മനാഭന് അധ്യക്ഷത വഹിച്ചു. രാജേഷ് കിണറ്റിന്‍കര, പറമ്പത്ത് ദാമോദരന്‍, പി.ദസ്തകീര്‍, ആര്.സി.ഷംസിര്‍, എം.റൈസല്‍, പി.സി.റഫീഖ്, കരീം വരപ്പുറത്ത്, പി.മജീദ് എന്നിവര്‍ സംസാരിച്ചു. ആര്.സി ശിഹാബ് സ്വാഗതവും സുരേഷ് എം നന്ദിയും പറഞ്ഞു.