ചെമ്മരത്തൂര്‍: ശാരീരിക അവശതയില്‍ കഴിയുന്ന ചെമ്മരത്തൂരിലെ 19 കാരി ആര്യ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ
സഹായത്തിനു പൊന്‍തിളക്കം. തുണ്ടിയില്‍ സുരേഷ്-ശ്രീജ ദമ്പതികളുടെ ഇളയ മകളായ ആര്യയുടെ കാലുകള്‍ക്ക് ജന്മനാ ശേഷി ഇല്ല. അതുകൊണ്ടു തന്നെ സ്വന്തം വീട്ടകമാണ് ആര്യയുടെ സഞ്ചാര ലോകം.
ടിവിയില്‍ വയനാട് ദുരന്തത്തിന്റെ ദൈന്യതയും ഭീകരതയും അറിഞ്ഞപ്പോള്‍ തനിക്കും പുനഃരധിവാസത്തിന് എന്തെങ്കിലും സഹായിക്കണമെന്ന ആഗ്രഹം ആര്യയിലുണ്ടായി. ഇതിനായി തന്റെ സമ്പാദ്യ കുടുക്ക തന്നെ വയനാട് ദുരിതാശ്വാസത്തിനായി കൊടുക്കാന്‍ തയ്യാറാവുകയായിരുന്നു. രക്ഷിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കിട്ടുന്ന നാണയ തുട്ടുകള്‍ സ്വന്തം മരുന്നിനായി സ്വരൂപിച്ച് വെക്കുകയാണ് ആര്യ ചെയ്യാറ്. ഇതാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നപ്പോള്‍ ലോക്കല്‍ കമ്മിറ്റി അംഗം എല്‍.വി.രാമകൃഷ്ണന് വശം സമ്പാദ്യ കുടുക്ക ഏല്പിച്ച്
അവരിലുടെ പണം ഓണ്‍ലൈനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയായിരുന്നു. അനഘ സഹോദരിയാണ്.