വടകര: കെ.പി.എസ്.ടി.എ വടകര ഉപജില്ലാ കമ്മിറ്റി എയ്ഡഡ് സ്കൂൾ ഹെഡ് മാസ്റ്റർക്കുള്ള സെൽഫ് ഡ്രോയിങ് അധികാരം എടുത്തു കളയാനുള്ള സർക്കാർ തീരുമാനം പുനപരിശോധിച്ചു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉപജില്ലാ ഓഫീസിനു മുൻപിൽ ധർണ്ണ
സമരം നടത്തി. വി കെ നൗഫലിന്റെ അധ്യക്ഷതയിൽ റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വള്ളിൽ ഉദ്ഘാടനം ചെയ്തു. സി വി നഫീസ,സുരേഷ് ബാബു, രാജേഷ് പി പി, മനോജ് മുതുവന, ജിതിൻ റാം, സി നിജിൻ, സുനീഷ്, ലേഖ, ബൈജ, പൂർണേന്ദു, രേഷ്മ നീലിമ, വാഹിദ് എന്നിവർ സംസാരിച്ചു.