നാദാപുരം: കാലപ്പഴക്കം കാരണം അപകടത്തിലായ കല്ലാച്ചി വിലങ്ങാട് റോഡിലെ വാണിമേൽ പാലത്തി നടത്തുള്ള കരിങ്കൽ ഭിത്തിയിൽ നിർമ്മിച്ച കലുങ്ക് പൊളിച്ച് പുതുക്കിപ്പണിയുന്നു. പൊതുമരാമത്ത് വകുപ്പുഅനുവദിച്ച 25 ലക്ഷംരൂപക്കുള്ള എസ്റ്റി
മേറ്റ് അംഗീകാരം ലഭിച്ച് ടെണ്ടർ നടപടികൾപൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കും.
പ്രവൃത്തി നടക്കുമ്പോൾ കല്ലാച്ചി വാണിമേൽ വിലങ്ങാട് റോഡിലെ ഗതാഗതം പൂർണ്ണമായും നിർത്തേണ്ടി വരും . 2 മാസക്കാലം റോഡ് അടച്ചിടേണ്ടിവരുന്നതിനാൽ പൊതുജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കും. ഇത് സംബന്ധിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വിമുഹമ്മദലി അധ്യക്ഷത വഹിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ, പി ഡബ്യു ഡി അസി.എക്സി.എഞ്ചിനിയർ നിധിൽ ലക്ഷ്മണൻ , അസി .എഞ്ചിനിയർ സി.ബി നളിൻകുമാർ
, നാദാപുരം ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ്, ഓവർസിയർ ഇ പി ശരണ്യ തുടങ്ങിയവർ സംബന്ധിച്ചു. ബസുകൾവഴിതിരിച്ച് വിടുന്നകാര്യത്തിൽ ബസ് ഓണേഴ്സുമായും വടകര ആർ.ടി.ഒ യുമായും ജീപ്പ് ഓട്ടോ ടാക്സിതൊഴിലാളി സംഘടനകളുമായും ചർച്ച ചെയ്ത് അന്തിമ തീരുമാനമുണ്ടാക്കുന്നതാണ്. താൽക്കാലിക റോഡു സൗകര്യം ഉണ്ടാക്കുന്നത് സംബസിച്ച് സ്ഥലപരിശോധന നടത്തി. ആഴമേറിയ തോടിന് മുകളിലുള്ള കലുങ്കിനരികെ താൽകാലിക റോഡ് നിർമ്മാണം ഏറെപ്രയാസകരമാണ്.