നാദാപുരം: ഉപജില്ല ശാസ്ത്രോത്സവം 9 10 തീയതികളിൽ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉപജില്ലയിലെ 90 സ്കൂളുകളിൽ നിന്നുള്ള 2500 വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 9 മണിക്ക് ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള ആരംഭിക്കും. വ്യാഴാഴ്ച ശാസ്ത്ര മേളയും
ഐ ടി, സാമൂഹ്യ ശാസ്ത്രമേളകളു മാണ് നടക്കുന്നത്. മേളയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും വേണ്ടി ‘നോക്ക്’ എന്ന പേരിൽ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഭൂമിവാതുക്കൽ അങ്ങാടിയിലെ പ്രത്യേകം സജ്ജീകരിച്ച പ്രദർശന ഹാളിൽ
എൻ ഐ ടി, പുരാവസ്തു, കറൻസി, സ്റ്റാമ്പ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ഇതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ നിർവഹിക്കും. കേരളത്തിലെ
പ്രമുഖ പ്രസാധകരുടെ പുസ്തകമേളയും ഒരുക്കിയിട്ടുണ്ട്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവൻ പുതിയേടത്ത് ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് മൂന്ന് മണിക്ക് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും.
മേളയുടെ ഭാഗമായി ശാസ്ത്ര നാടകം ഇന്ന് നടക്കും. വാർത്താ
സമ്മേളനത്തിൽസ്വാഗതസംഘം ചെയർ പേഴ്സൺ പി സുരയ്യ, ജന. കൺവീനർ കെ പ്രീത, കൺവീനർ അഷ്റഫ് എം കെ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം കെ മജീദ്, കൺവീനർ
കെ വി കുഞ്ഞമ്മദ്, പബ്ലിസിറ്റി ചെയർമാൻ എം കെ അഷ്റഫ്, കൺവീനർ അഷ്റഫ് പടയൻ, പ്രദർശന സമിതി കൺവീനർ റഷീദ് കോടിയൂറ എനിവർ പങ്കെടുത്തു.