വടകര: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന വടകര സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വടകര കരിമ്പനപ്പാലത്തെ വിനോദ് (59) ആണ് റൂവിയിലെ താമസസ്ഥലത്ത് മരിച്ചത്. ഹോണ്ട റോഡില്‍ ബില്‍ഡിങ്ങ് മെറ്റീരിയല്‍
സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. എട്ട് വര്‍ഷത്തോളമായി ഒമാനിലെത്തിയിട്ട്. പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം.
പിതാവ്: ഗോപാലന്. മാതാവ്: നാരായണി. ഭാര്യ: സിന്ധു. മകന്: ഗോപു. നടപടികള്‍ പൂര്‍ത്തിയക്കി മൃദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.