നാദാപുരം: മർച്ചന്റ് അസോസിയേഷൻ നാദാപുരവും ഹിയറിങ്ങ്
പ്ലസ് (ഓഡിയോളജി ആൻഡ് സ്പീച് തെറാപ്പി ക്ലിനിക്) കുറ്റ്യാടിയും സംയുക്തമായി സൗജന്യ കേൾവി പരിശോധന സംസാര വൈകല്യ നിർണയ ക്യാമ്പ് നടത്തി. ചടങ്ങിൽ മർച്ചന്റ്
അസോസിയേഷൻ നാദാപുരം യൂണിറ്റ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹിയറിങ് പ്ലസ് (ഓഡിയോളജി ആൻഡ് സ്പീച് തെറാപ്പി ക്ലിനിക് ) കുറ്റ്യാടി മാനേജിംഗ് പാർട്ണർ മാനേജിംഗ് പാർട്ണർ ദീപക് പി വി സ്വാഗതവും, പബ്ലിക് റിലേഷൻ ഓഫീസർ വിഷ്ണു
എൻ നന്ദിയും പറഞ്ഞു. അബ്ബാസ്കണേക്കൽ, വി സി ഇക്ബാൽ, കക്കാടൻ റഷീദ്, കബീർ തങ്ങൾ, കെ വി അഷറഫ് ഹാജി, കാവുങ്ങൽ സൂപ്പി, സലാഹുദ്ദീൻ യമാനി, സലാം, സിദ്ധീഖ് കുപ്പേരി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നൂറിൽ അധികം പേർ പരിശോധനകൾക്കായി പങ്കെടുത്തു.