കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യില്‍ നിന്നു 26 പവന് സ്വര്‍ണമാണ് മോഷണം പോയത്. എം.ടിയും ഭാര്യയും വീട്ടിലില്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി നടക്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.