അഴിയൂർ: ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷനുകൾ എന്ന പേരിൽ മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിന് 1001 കത്തുകളയാക്കാൻ ചോമ്പാൽ കമ്പയിൻ സ്പോർട്സ് ആന്റ് ആർട്സ് ക്ലബ് ജനറൽ ബോഡി യോഗം തീരുമാനിച്ചു. പരിപാടി 15ന് വൈകിട്ട് 5 മണിക്ക് കുഞ്ഞിപ്പള്ളി

ടൗണിൽ നടക്കും. സ്റ്റേഷൻ പൂട്ടാൻ പോവുകയാണെന്ന പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജരുടെ പ്രഖ്യാപനം ആയിരക്കണക്കായ യാത്രക്കാരോട് കാണിക്കുന്ന കടുത്ത അനീതിയും ജനവിരുദ്ധ നടപടിയുമാണ്. പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. പി.കെ കോയ, എൻ.കെ ശ്രീജയൻ, പി.പി ഷിഹാബുദ്ദീൻ, അഡ്വ വി.കെ നിയാഫ്, വി കെ സിറാജുദ്ധീൻ ,വി.കെ ഇക് ലാസ് ,ബി.കെ റുഫൈയിദ് എന്നിവർ സംസാരിച്ചു.