വട്ടോളി: ഉപജില്ലാ കലോത്സവങ്ങള്‍ പടിവാതിക്കല്‍ എത്തിയതോടെ സ്കൂളുകളില്‍ കലാമേളയുടെ തിരക്കില്‍. ഉപജില്ലക്ക് മുന്നോടിയായി സ്കൂള്‍ മേളകള്‍ പൂര്‍ത്തികരിക്കാനുള്ള തിരക്കിലാണ് അധ്യാപകര്‍. ഉപജില്ല മേളയുടെ അതേ നിലവാരത്തിലാണ് മിക്കയിടത്തും സ്കുള് കലോത്സവങ്ങള്‍ നടക്കുന്നത്, പാട്ടും നൃത്തവും മറ്റ് കലാരൂപങ്ങളും അരങ്ങ് തകര്‍ക്കുകയാണ്. കുന്നുമ്മല്‍ ഉപജില്ലാ കലോത്സവം നടക്കുന്ന വട്ടോളി സംസ്കൃതം ഹൈസ്കുളില് സ്കുള് തല മേള പുര്‍ത്തിയാക്കി.
വട്ടോളി നാഷനല്‍ ഹയര്‍ സെക്കണ്ടറി മേളക്ക് ഇന്ന് തുടക്കമായി. സ്കൂള്‍ മാനേജര്‍ അരയില്ലത്ത് രവി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. പ്രഭാനന്ദിനി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എ മാനേജന്‍, പി ടി എ വൈസ് പ്രസിഡന്റ് പ്രകാശന് എലിയാറ, സ്റ്റാഫ് സെക്രട്ടറി കെ. റിനിഷ് കുമാര്‍, കലോത്സവം കണ്‍വീനര്‍ കെ. ലേഖ, സ്കൂള്‍ ലീഡര്‍ നിഷാല്‍ എന്നിവര്‍ പ്രസംഗിച്ചു. മേള നാളെയും തുടരും. മറ്റ് വിദ്യാലയങ്ങളും ഇതേ പാതയിലാണ്. സ്കൂളിലെ പ്രകടനമാണ് തുടര്‍ന്നുള്ള പ്രയാണത്തിന് ആധാരം.
-ആനന്ദന് എലിയാറ