വടകര: മടപ്പള്ളി ഗവ. കോളേജ് അലുംനി അസോസിയേഷന് ഒരുമ ഒരുക്കിയ സുഹൃദ് സംഗമം വടകര ക്രിസ് അവന്യു ഓഡിറ്റോറിയത്തില്‍ നടന്നു. കവിയും ഗാന രചയിതാവുമായ പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിവരാവകാശ കമ്മീഷന് അംഗം അഡ്വ.ടി.കെ.രാമകൃഷ്ണന് മുഖ്യാ തിഥിയായി. സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഉദ്ഘാടകനെയും മുഖ്യാതിഥിയെയും വി.ടി.മുരളിയും സുവീരനും ആദര
സമര്പണം നടത്തി. എം.ടി.രമേശ്, ഡോ കെ.എം.ഭരതന്, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ: ദിനേശന് കരിപ്പള്ളി, ഡോ.പി.പി.പ്രമോദ് (അസിസ്റ്റന്റ് ഡയരക്ടര്‍ ഹെല്‍ത്ത് സര്‍വീസ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മധു പുതുപ്പണം ആമുഖ പ്രഭാഷണം നടത്തി .ഡോ.ബിന്ദു അരവിന്ദ് സ്വാഗതവും കെ.വിനീത് കുമാര്‍ നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ അരങ്ങേറി.