വടകര: ടി.പി.ചന്ദ്രശേഖരൻ വധത്തിനായി വ്യാജ മൊബൈൽ ഫോൺ സി० കാർഡുകൾ സ०ഘടിപ്പിച്ചു ഉപയോഗിച്ചു എന്നകേസിൽ കൊടി സുനി ഉൾപ്പടെ അഞ്ചു പേരെ കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു. അഴിയൂർ സ്വദേശികളായ പുറത്തെ
തയ്യിൽ ജാബിർ,(47),നടുച്ചാലിൽ നിസാർ(45), കല്ലമ്പത്ത് ദിൽഷാദ്(39) ,വടകര ബീച്ച്റോഡിലെ കുറ്റിയിൽ അഫ്സൽ(44), ചൊക്ലി മീത്തലെ ചാലിൽ സുനിൽ കുമാർ എന്ന കൊടിസുനി(40) എന്നിവരെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ്സ് മജിസ്ട്രറ്റ് എ.എ०.ഷീജ വെറുതെ വിട്ടത്.
2012 ഏപ്രിൽ മാസ० 26 ന് പ്രതികൾ വ്യാജ സി० കാർഡുപയോഗിച്ചു എന്ന വടകര ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിൻടെ പരാതിയിൽ ചോമ്പാല
പോലീസ്കേസെടുക്കുകയായിരുന്നു.പ്രതികൾക്കെതിരെയുള്ള കുറ്റ० തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിയിൽ പറയുന്നു. പ്രതികൾക്കു വേണ്ടി അഡ്വ.കെ.എ०.രാ०ദാസ് ഹാജരായി.