വടകര : ആരോപണ വിധേയനായ എഡിജിപിയെ മാറ്റാത്തത് മുഖ്യമന്ത്രിക്ക് ആർ.എസ്.എസിൻ്റെ അനുമതി കാട്ടാത്തത് കൊണ്ടാന്നെന്ന് ഷാഫി പറമ്പിൽ എം.പി ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്താനല്ല മറിച്ച് ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്താണ് എ.ഡി ജി പി സമയം കണ്ടെത്തുന്നത്. മണിയൂരിൽ
കോൺഗ്രസ് നേതാവ് മുതുവടെൽ ബാബുവിൻ്റെ വീടിന് ബോംബെറിഞ്ഞ കേസില പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നടന്ന കോൺഗ്രസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി. പ്രതികളെ അറസ്റ്റ് ചെയ്യുന്നുല്ലെങ്കിൽ സമരം ജില്ല കമ്മറ്റി
ഏറ്റെടുക്കുമെന്നും ഷാഫി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പിസി ഷീബ അധ്യക്ഷത വഹിച്ചു. അഡ്വ. കെ പ്രവീൺകുമാർ, അഡ്വ.ഐ.മൂസ, കെ ടി ജയിംസ്, ബാബു ഒഞ്ചിയം, അഡ്വ.പ്രമോദ് കക്കട്ടിൽ, രാധാകൃഷ്ണൻ കാവിൽ, അച്യുതൻ പുതിയേടത്ത്, എടവത്ത് കണ്ടി കുഞ്ഞിരാമൻ, എം കെ ഹമീദ്, സിപി ബിജുപ്രസാദ്, ചാലിൽ അഷറഫ്, ബവിത്ത്മലോൽ, ചന്ദ്രൻ മൂഴിക്കൽ, കെ പി ദിനേശൻ, വി ചന്ദ്രൻ, എംപി മനോജ്,നാരായണൻ അരക്കണ്ടി, പ്രമോദ് മൂഴിക്കൽ, കോട്ടപ്പള്ളി ശ്രീധരൻ, ശാലിനി കെ വി, ശ്രീധരൻ മൂഴിക്കൽ, കെ കെ പ്രശാന്ത്, റിനീഷ് പി കെ , രഞ്ജിനി. ഒ, സബിത മണക്കുനി, ബിന്ദു കെ കെ എന്നിവർ സംസാരിച്ചു.