പാരീസ്: നവ്യവും വിചിത്രവുമായ ഒരുപാട് ഓര്‍മ്മകള്‍ ലോകത്തിന് സമ്മാനിച്ച് ആധുനിക ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് പാരീസില്‍ കൊടിയിറക്കം. പാരീസിലെ സ്റ്റേഡ് ഡി ഫ്രാന്‍സില്‍ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.30 മുതലാണ് സമാപനച്ചടങ്ങുകള്‍
ആരംഭിച്ചത്. പി.ആര് ശ്രീജേഷും മനു ഭാക്കറും സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തി.
അവസാന മത്സരമായ വനിതകളുടെ ബാസ്കറ്റ് ബാളില്‍ ആതിഥേയരായ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അമേരിക്ക ഒളിമ്പിക് ചാമ്പ്യന്‍പട്ടം നിലനിറുത്തി. 17 ദിവസം നീണ്ടു നിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചൈനയെ മറികടന്നാണ് അമേരിക്ക ജേതാക്കളായത്. 40 സ്വര്‍ണം വീതമാണ് അമേരിക്കയും ചൈനയും പാരീസില്‍ നിന്ന് സ്വന്തമാക്കിയത്. 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡലുകള്‍ അമേരിക്കയുടെ അക്കൗണ്ടിലെത്തിയപ്പോള്‍ 27 വെള്ളിയും 24 വെങ്കലവുംകൂട്ടി ആകെ 91 മെഡലുകളാണ് ചൈന നേടിയത്. ആദ്യദിവസം മുതല്‍ ലീഡ് ചെയ്തിരുന്നത് ചൈനയായിരുന്നു. ഒരു വെള്ളിയും 5 വെങ്കലവുമുള്‍പ്പെടെ 6 മെഡലുകളാണ് പാരീസില്‍ നിന്ന് ഇന്ത്യയ്ക്ക് നേടാനായത്.71-ാം സ്ഥാനത്താണ് ഇന്ത്യ.
രണ്ടര മണിക്കൂര്‍ നീണ്ട സമാപനച്ചടങ്ങില്‍ അടുത്ത ഒളിമ്പിക്സിനു വേദിയാകുന്ന യു.എസിലെ ലോസാഞ്ചല്‍സ് നഗരത്തിന്റെ മേയര്‍ കരന് ബാസ്, പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോയില്‍നിന്ന് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. 2028 ലാണ് ലൊസാഞ്ചലസില്‍ ഒളിമ്പിക്സിന് തിരിതെളിയുക.