മാഹി: ദിനംപ്രതി ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന മയ്യഴിപുഴയോരത്ത് മയക്കുമരുന്ന് ലോബി പിടിമുറുക്കുന്നു. മോന്താല്‍-പാത്തിക്കല്‍ തീരദേശ റോഡ്, കവിയൂര്‍-ഒളവിലം ബണ്ട് റോഡ് എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു
മാസത്തിനിടെ 21 പേര്‍ക്കെതിരേ കേസെടുത്തു.
കഴിഞ്ഞ ഒരാഴ്ച മാത്രം ചൊക്ലി പോലീസ് രജിസ്റ്റര്‍ ചെയ്ത എട്ട് കേസുകളില്‍ ഉള്‍പെട്ടത് കോളജ് വിദ്യാര്‍ഥികളടക്കം 20 വയസില്‍ താഴെയുള്ളവരാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍നിന്നു ബൈക്കുകളിലും മറ്റുമായി എത്തിയ യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ബീഡിയിലും സിഗരറ്റിലുമായി കഞ്ചാവ് നിറച്ച് നല്‍കുന്നത് ആരാണെന്ന് പോലും യുവാക്കള്‍ക്ക് പറയാനാവുന്നില്ല. ഒരിടത്ത് പണംവെച്ച് ലഹരി എടുക്കുന്നതാണ് രീതി. ഓരോ തവണയും വ്യത്യസ്ത കേന്ദ്രങ്ങളില്‍ വ്യത്യസ്ത ആളുകളാണ് ലഹരി സൂക്ഷിക്കുക.
രാത്രിയില്‍ അടുത്തിടെയുണ്ടായ വാഹനാപകടങ്ങളും അപകടകരമായ രീതിയിലുള്ള ബൈക്ക് യാത്രയും ശ്രദ്ധയില്‍പെട്ടതോടെയാണ് ചൊക്ലി സബ് ഇന്‍സ്പെക്ടര്‍ ആര്.എസ്.രഞ്ജുവിന്റെ നേതൃത്വത്തില്‍ പോലീസ് നിരീക്ഷണം
ശക്തമാക്കിയത്. പോലീസുകാരെ മഫ്തിയില്‍ നിര്‍ത്തി ദിവസങ്ങളോളം നിരീക്ഷിച്ചാണ് ദിവസേനയെത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കൗണ്‍സലിങ് ഉള്‍പെടെ നല്‍കിയിട്ടുണ്ട്. കേസെടുത്തവരുടെ വിവരങ്ങള്‍ അതത് സ്റ്റേഷനുകളിലേക്ക് കൈമാറി മയക്കു മരുന്ന് വില്പന കണ്ടെത്താനും പോലീസ് നടപടിയാരംഭിച്ചു.