ആയഞ്ചേരി: സൈബറിടങ്ങളില്‍ ധാരാളം ചതിക്കുഴികളുണ്ടെന്നും ഇതില്‍ വീഴാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കോഴിക്കോട് റൂറല്‍ സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എച്ച്. ഷാജഹാന് പറഞ്ഞു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാര്‍ഡിലെ ‘നല്ല മനുഷ്യനാവാന്‍ നല്ല മനസ് വേണം’ എന്ന ബോധോദയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്ന പൊതുബോധം വളര്‍ത്തിയെടുക്കാനാണ് ഇത്തരം പരിപാടികളെന്ന് മെമ്പര്‍ പറഞ്ഞു.
സരസമായ ഭാഷയില്‍ ശ്രോതാക്കളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശിക്കൊണ്ട് രങ്കീഷ് കടവത്ത് ക്ലാസ് നയിച്ചു. പനയുള്ളതില്‍ അമ്മത് ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ്, മഞ്ചക്കണ്ടി ദാമോദരന്‍, എം.എം.മുഹമ്മദ്, സിവില്‍ പോലീസ് ഓഫീസര്‍ കെ.പി.രതീഷ്, പറമ്പില്‍ ഗവണ്മെന്റ് എച്ച്.എം ആക്കായി നാസര്‍, പി.ടി.എ പ്രസിഡണ്ട് തയ്യില്‍ നൗഷാദ്, കുന്നില്‍ രമേശന്, അച്ചുതല്‍ മലയില്‍, ബാലകൃഷ്ണന് അരീക്കര, വേദലക്ഷ്മി പട്ടേരിക്കുനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വികസന സമിതി കണ്‍വീനര്‍ അക്കരോല്‍ അബ്ദുള്ള സ്വാഗതവും സിഡിഎസ് മെമ്പര്‍ മാലതി ഒന്തമ്മല്‍ നന്ദിയും പറഞ്ഞു.