വടകര: കെ.കെ.രമ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നു മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്ക് അനുവദിച്ച ലാപ്ടോപ്പുകളും ഡസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കൈമാറി. ഏഴ് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് അനുവദിച്ചത്. വടകര താലൂക്ക് ഓഫിസില്‍ നടന്ന ചടങ്ങില്‍ കെ.കെ രമ എംഎല്‍എ വിതരണം നിര്‍വഹിച്ചു. തഹസില്‍ദാര്‍ ഡി.രഞ്ജിത്ത് അധ്യക്ഷനായി. ഡപ്യൂട്ടി തഹസില്‍ദാര്‍ ഇ.കെ.ഷാജി, വടകര വില്ലേജ് ഓഫിസര്‍ വി.കെ. രതീശന്, നടക്കുതാഴ വില്ലേജ് ഓഫിസര്‍ അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു.