വടകര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5ന് വെസ്റ്റ്ഹില്‍ ഗവ: എഞ്ചിനീയറിംഗ് കോളജില്‍ മെഗാ ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. ഐടി, ഓഫീസ് അഡ്മിനിസ്ട്രേഷന്, ഹോട്ടല്‍ മാനേജ്മെന്റ്, സെയില്‍സ്, അക്കൗണ്ടിങ്, മറൈന്‍ എഞ്ചിനീയറിംഗ് തുടങ്ങിയ സെക്ടറുകളില്‍ നിന്നായി മൂവായിരത്തോളം ഒഴിവുകളാണ് മേളയിലുള്ളത്. ഹൈലൈറ്റ് ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, സോഫ്റ്റ്രോണിക്സ്, പാരഗണ്‍, പാരിസണ്‍സ്, ഇസാഫ്, വെസ്റ്റേണ്‍ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളടക്കം 50ല്‍ പരം കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്. സൗജന്യ രജിസ്ട്രഷന് www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.. സ്പോട്ട് രജിസ്ട്രേഷന് സൗകര്യവും ലഭ്യമാണ്. രാവിലെ 9 മണിക്കാണ് മേള ആരംഭിക്കുന്നത്.