കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡിന്റെ ശോചനീയാവസ്ഥയിലും താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയിലും എംഎല്‍എ കാട്ടുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപ്പാലക്കണ്ടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ഹാളിനു മുന്നില്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ടിയര്‍ഗ്യാസ് അടക്കം വന്‍ സന്നാഹങ്ങളുമായി പോലീസ് നിലയുറപ്പിച്ചിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്.പ്രഫുല്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടിയിലെ തീര പ്രദേശത്തേയും താലൂക്ക് ആശുപത്രിയേയും എംഎല്‍എ അവഗണിക്കുന്നത് ജനദ്രോഹമാണെന്നും നാല് വര്‍ഷമായി തീരദേശ റോഡ് തകര്‍ന്നിട്ടും പ്രശ്നം പരിഹരിക്കാത്ത എംഎല്‍എ രാജിവെച്ച് പോകണമെന്നും പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്, ബിജെപി മണ്ഡലം പ്രസിഡന്റ് എസ്.ആര് ജയ്കിഷ്, പയ്യോളി മണ്ഡലം പ്രസിഡന്റ് എ.കെ.ബൈജു, സംസ്ഥാന കമ്മിറ്റി അംഗം വായനാരി വിനോദ്, ജില്ലാ ട്രഷറര്‍ വി.കെ.ജയന്, ജില്ലാ കമ്മിറ്റി അംഗം. അഡ്വ.വി.സത്യന്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി.സുരേഷ്, അഡ്വ.എ.വി.നിധിന്, കൗണ്‍സിലര്‍മാരായ കെ.കെ.വൈശാഖ്, വി.കെ.സുധാകരന്, സിന്ധു സുരേഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അതുല്‍ പെരുവട്ടുര്‍ എന്നിവര്‍ സംസാരിച്ചു.