ഓര്‍ക്കാട്ടേരി: ഏറാമല ഗ്രാമപഞ്ചായത്തിലെ കളരിക്കുന്നുമ്മല്‍ ഭാഗത്ത് നിര്‍മാണം തുടങ്ങുന്ന മൊബൈല്‍ ടവറിനെതിരെ എതിര്‍പുമായി നാട്ടുകാര്‍ രംഗത്ത്. നിലവില്‍ തട്ടോളിക്കരയില്‍ മൊബൈല്‍ ടവറുണ്ട്. ഇതിനു പുറമെ സമീപത്തായി മറ്റൊരു ടവര്‍ കൂടി സ്ഥാപിക്കുന്നതിലാണ് പ്രതിഷേധം. നാട്ടുകാര്‍ കുന്നുമ്പത്ത് നാരായണ കുറുപ്പ് സ്മാരക
മന്ദിരത്തില്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. പതിനെട്ടാം വാര്‍ഡ് മെമ്പര്‍ റഫീഖ് ഉദ്ഘാടനം ചെയ്തു. പത്തൊന്‍പതാം വാര്‍ഡ് മെമ്പര്‍ ഗിരിജ അധ്യക്ഷതവഹിച്ചു. ദാമോദരന്‍.കെ.ടി, പ്രകാശന്. വി.കെ, ബാലകൃഷ്ണന് വണ്ണാറത്ത്, സി.ടി സി. ബാബു, റിജില്‍ തുടങ്ങിയവര്‍ സംസാരിച്ചു. രജീഷ് കണ്ണോത്ത് സ്വാഗതവും ഉദയകുമാര്‍ നന്ദിയും പറഞ്ഞു.