വടകര: റിട്ടയേര്‍ഡ് സബ് രജിസ്ട്രാര്‍ പരേതനായ വീരഞ്ചേരി പാലക്കണ്ടി കുഞ്ഞിരാമന്റെയും നാരായണിയുടെയും മകന് ഭാഗ്യനാഥന് (69) അന്തരിച്ചു. ദുബായില്‍ നാഷണല്‍ എയര്‍ ട്രാവല്സില് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുഭിഷ റാണി. മകന്: വിഘ്നേഷ് (യുകെ). സഹോദരങ്ങള്‍: പ്രേമകുമാരി (റിട്ട. ഹെഡ് ടീച്ചര്‍ വില്യാപ്പള്ളി നോര്‍ത്ത് യുപി സ്കൂള്‍), വിദ്യാസാഗര്‍ (ബിസിനസ്), മൃദുല (റിട്ട. ടീച്ചര്‍ കോഴിക്കോട്), റീന (റിട്ട. ഓവര്‍സീയര്‍, എല്‍എസ്ജിഡി), വിനോദിനി മുംബൈ, മിനി. ശവസംസ്കാരം 3.30 ന് വീരഞ്ചേരിയിലെ വീട്ടുവളപ്പില്‍.