വടകര: പാര്‍ക്കിംഗ് ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വണ്ടി പാര്‍ക്ക് ചെയ്തു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സാധാരണക്കാരെ ദ്രോഹിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ട്രെയിന്‍ യാത്രക്കാര്‍ ഒരു മാസം ഏകദേശം 900 രൂപയോളം പാര്‍ക്കിങ് ഫീസായി നല്‍കേണ്ട സാഹചര്യമാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ പറഞ്ഞു. വികസനത്തിന്റെ പേര് പറഞ്ഞ് സാധാരണക്കാരെ ദ്രോഹിക്കുന്ന റെയില്‍വേയുടെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിന്‍ അധ്യക്ഷത വഹിച്ചു. കാവില്‍ രാധാകൃഷ്ണന്, മുഹമ്മദ് മിറാഷ്, ബബിന്‍ ലാല്‍,പ്രബിന് പാക്കയില്‍, ശ്രീനാഥ്.ജി, ദില്‍രാജ് പനോളി, റയീസ് കോടഞ്ചേരി, കാര്‍ത്തിക് ചോറോട്, ഷോണ.പി.എസ് എന്നിവര്‍ സംസാരിച്ചു. പി.ടി.കെ നജ്മല്‍, വി.കെ അനില്‍ കുമാര്‍, സഹീര്‍ കാന്തിലാട്ട്, സഫയര്‍, ജിബിന്‍ കൈനാട്ടി, സിജു പുഞ്ചിരിമില്‍, അജിനാസ് താഴത്ത് എന്നിവര്‍ നേതൃത്വം നല്കി.