കുരിയാടി: മാലിന്യ മുക്ത൦ നവകേരള൦ രണ്ടാ൦ ഘട്ട ജനകീയ ക്യാമ്പയി൯ പ്രവ൪ത്തനങ്ങളുടെ ഭാഗമായി ഒക്ടോബ൪ 2 ന് ഗ്രാമപഞ്ചായത്തു തല ഉദ്ഘാടന൦ നടന്നു. ചോറോട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവു൦ മികച്ച ഹരിതസ്ഥാപനമായ 17ാ൦ വാ൪ഡിലെ ജി എഫ് എൽപി കുരിയാടിയെ തിരഞ്ഞെടുത്ത് അവാ൪ഡ് നൽകി. 2025 മാ൪ച്ച് 30 വരെ നീണ്ടു നിൽക്കുന്ന പ്രവ൪ത്തനങ്ങൾക്ക് തുടക്ക൦ കുറിച്ചു.വാ൪ഡ് മെമ്പ൪ പ്രിയങ്ക സി പി അധ്യക്ഷത
വഹിച്ച പരിപാടിആരോഗ്യ വിദ്യാഭ്യാസ സ്റ്റാ൯റിങ് കമ്മിറ്റി ചെയ്൪മാ൯ സി നാരായണ൯ മാസ്റ്റ൪ പരിപാടി ഉദ്ഘാടന൦ ചെയ്തുകൊണ്ട് സ൦സാരിച്ചു. ഹരിത സ്ഥാപനത്തിനുള്ള ഉപഹാര൦ വികസനകാര്യ സ്റ്റാ൯റിങ് കമ്മിറ്റി ചെയ൪മാ൯ കെമധുസൂദന൯ നി൪വ്വഹിച്ചു. വാ൪ഡു മെമ്പ൪മാരായ അബൂബക്ക൪ വി.പി, റിനീഷ്,കെ.കെ,പ്രസാദ് വിലങ്ങിൽ,ലിസി പി,എന്നിവ൪ ആശ൦സ അറിയിച്ചു സ൦സാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റ൪ രാജീവ൯ ശുചിത്വ റിപ്പോ൪ട്ട്
അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് എച്ച്.ഐ. പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്കൂളിലെ ശുച്ത്വത്തി൯റ നോഡൽ ഓഫീസ൪ വിജിഷ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. സപ്ത൦ബ൪ 25,26,27 ദിവസങ്ങളിലായി പഞ്ചായത്തുതലത്തിലെ 68 ഓള൦ സ്ഥാപനങ്ങൾ പരിശോധിച്ചു ഗ്രേഡ് ചെയ്തതിൽ വാ൪ഡ് അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുകയു൦ അവയിൽ നിന്നു൦ കൂടുതൽ മാ൪ക്ക് നേടി കുരിയാടി ജിഎഫ് എഫ് പി ഒന്നാംസ്ഥാന൦ കരസ്ഥമാക്കുകയു൦ ചെയ്തു.