വടകര: സ്വച്ഛതാ അഭിയാൻ നവ സങ്കൽപ് ഭാഗമായി സ്വച്ഛതാ ഹി സേവാ ഗാന്ധിദിനത്തിൽ ഡിടിപിസി കോഴിക്കോട്, എംയുഎം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, കോസ്റ്റൽ പോലീസ് വടകര, അഴിത്തല വാർഡ് വികസന സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സാൻഡ്ബാങ്ക്സ് ബീച്ച്, അഴിത്തല ഫിഷ് ലാൻഡിങ്ങ്
സെന്റർ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. നഗരസഭ കൗൺസിലർ പിവി ഹാഷിം അധ്യക്ഷനായി. കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ സിഎസ് ദീപു ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഷംസീർ, കോസ്റ്റൽ പോലീസ് സബ്
ഇൻസ്പെക്ടർ പിവി പ്രശാന്ത്, സിപിഒ ശരത്, കെ അൻസാർ, പിവിസി ഇബ്രാഹിം എന്നിവർ സംസാരിച്ചു.മാലിന്യമുക്ത പ്രതിജ്ഞ അനീനയും രജീസ് പിസി സ്വാഗതവും ഇ റിസ്വാന നന്ദിയും പറഞ്ഞു.