നാദാപുരം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കച്ചേരി സ്വദേശിക്ക് നഷ്ടമായത് എട്ടര ലക്ഷത്തോളം രൂപ. സമൂഹ മാധ്യമമായ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഷെയര്‍ അക്കാഡമി എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനത്തിന്റെ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തി ലാഭം നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. 2024 മെയ്, ജൂണ്‍ മാസ കാലയളവില്‍ പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് 8,45,148 രൂപയാണ് നഷ്ടമായത്. ഇതേ തുടര്‍ന്ന് നാദാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.