പേരാമ്പ്ര: 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ 60കാരനെ കോടതി റിമാൻ്റ് ചെയ്തു. എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്ദുള്ള (60)യാണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയെ പലതവണ ഉപദ്രവിച്ചിരുന്നുവെന്ന
വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടി സംഭവം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് ഈ കുറ്റകൃത്യം പുറത്തറിയുന്നത്. ഡിവൈഎസ്പിയുടെ സ്ക്വാഡിന്റെ സഹായത്തോടെ പേരാമ്പ്ര പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ
പിടികൂടുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.