വാണിമേൽ: വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് ദുരന്തനിവാരണ പുനർനിർമാണ പദ്ധതിയിലേക്ക് കേരളഗ്രാമീണ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ കൈമാറി. ചൊവാഴ്ച വാണിമേലിൽ നടന്ന സാമ്പത്തിക സാക്ഷരതാ ക്യാമ്പിൽ
വച്ച് കേരള ഗ്രാമീണ ബാങ്ക് ജനറൽ മാനേജർ ചിന്തം രമേശ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നാദാപുരം എം.എൽ.എ ഇ കെ വിജയൻ, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ എന്നിവർക്ക് കൈമാറി. ചടങ്ങിൽ കേരള ഗ്രാമീൺ ബാങ്ക് കോഴിക്കോട് റീജിയണൽ മനേജർ രാഹുൽ കുമാർ കെ ,തൂണേരി ബ്ലോക്ക് എഫ്.എൽ.സി രത്നാകര കുറുപ്പ്, വാണിമേൽ ബ്രാഞ്ച്
മാനേജർ ബിപിൻ ടി വി, വിലങ്ങാട് ബ്രാഞ്ച് മാനേജർ രൂപേഷ് എം കെ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം. കെ മജീദ്, വി. കെ മൂസ്സ, അനസ് നങ്ങാണ്ടി, ശിവറാം,എൻ കെ മുത്തലിബ് എന്നിവർ പങ്കെടുത്തു.