വടകര: വടകര നഗരത്തെ രണ്ടായി പിളര്‍ത്തി കടന്നുപോകുന്ന ദേശീയപാതയില്‍ ഉയരപ്പാതയുടെ നീളം കുറയ്ക്കാനുള്ള നീക്കം
തടയണമെന്ന് ലെന്‍സ്ഫെഡ് വടകര യൂനിറ്റ് കണ്വന്ഷന് ആവശ്യപ്പെട്ടു.
ആദ്യഘട്ട അലൈന്മെന്റില് ജനങ്ങളുടെ വലിയ പ്രതിഷേധത്തെ തുടര്‍ന്നാണ് പുതിയസ്റ്റാന്റ് വരെ 850 മീറ്റര്‍ നീളമുള്ള ഉയരപാത പണിയാന്‍ തീരുമാനിച്ചത്. പിന്നീട് ഘട്ടംഘട്ടമായി ഉയരപാതയുടെ നീളം വെട്ടി കുറക്കുന്നതാണ് കണ്ടത്. ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരം അനുസരിച്ച് 570 മീറ്റര്‍ മാത്രമായി ഉയരപ്പാത പരിമിതപ്പെടുത്തിയിരിക്കുയാണ്. ഉയരപ്പാതയുടെ നീളം കുറഞ്ഞത് 650 മീറ്ററെങ്കിലുമാക്കി പുന:ക്രമീകരിക്കണമെന്ന് കണ്വന്ഷന് ആവശ്യപ്പെട്ടു.
ദേശിയ പാത നിര്‍മ്മാണത്തിലെ ആസൂത്രണ പിഴവും സാങ്കേതി മേല്‍നോട്ട കുറവും മുലം മണ്ണിടിച്ചല്‍ പോലുള്ള അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആവശ്യമായ നടപടികള്‍ കൈക്കൊണ്ട്, പാത നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്ന് കണ്വന്ഷന് അഭ്യര്‍ഥിച്ചു. ലെന്‍സ്ഫെഡ് മുന്‍ ജില്ലാ പ്രസിഡന്റ് മോഹനന് പി.ടി.കെ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിപിന്‍ പി.കെ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.വിനോദ് കുമാര്‍, ടി.പി
രാമചപ്രന്, എം.മോഹനന്, ബി.അമല്‍, എം.സജിത്ത് കുമാര്‍, രാധാകൃഷ്ണന് എ.വി, സജിത്ത്.വി.ടി, കാര്‍ത്തിക്, രതിഷ് ഗംഗന് എന്നിവര്‍ സംസാരിച്ചു.