കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ നടത്തി. കെപിസിസി അംഗം പി.രത്നവല്ലി ധര്‍ണ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗം, മോര്‍ച്ചറി, ഡയാലിസിസ് സെന്റര്‍, ഫാര്‍മസി തുടങ്ങിയവ താളം തെറ്റിയിരിക്കുകയാണെന്ന് പി.രത്നവല്ലി പറഞ്ഞു.
മുസ്ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ വിപി ഇബ്രാഹിംകുട്ടി അധ്യക്ഷനായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, കെ എം നജീബ്, വി ടി സുരേന്ദ്രന്, അരുണ്‍ മണമ്മല്‍, നടേരി ഭാസ്കരന്, രജീഷ് വെങ്ങളത്തുകണ്ടി, പി ജമാല്‍, ഫാസില്‍ നടേരി, വിവി ഫക്രുദീന്‍, വത്സരാജ് കേളോത്ത്, ടിപി കൃഷ്ണന്, പുരുഷോത്തമന്, ഷീബ അരീക്കല്‍, റഹ്മത്ത് കെ ടി വി, പി ജിഷ, കെ എം സുമതി, ഷൈലജ എന്നിവര്‍ സംസാരിച്ചു. എ അസീസ് സ്വാഗതവും മനോജ് പയറ്റുവളപ്പില്‍ നന്ദിയും പറഞ്ഞു.