വടകര: തണൽ സംഘടിപ്പിക്കുന്ന മെഡിക്കൽ എക്സിബിഷൻ 3, 4, 5 തിയതികളിൽ വടകര ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൃക്കയുടെ ആരോഗ്യാവസ്ഥ തിരിച്ചറിയാനുള്ള ലാബ് സൗകര്യം, ജീവിതശൈലി രോഗ ബോധവൽക്കരണം, കാൻസർ രോഗ ബോധവൽകരണം, ലഹരി വിരുദ്ധ ക്യാമ്പയിൻ തുടങ്ങി വിവിധവും ശാസ്ത്രീയവുമായ രീതിയിലാണ് എക്സിബിഷൻ തയ്യാറാക്കിയിരിക്കുന്നത്. കണ്ണൂർ
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, എംവിആർ ക്യാൻസർ സെൻറർ, എക്സൈസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് എക്സിബിഷൻ. എക്സിബിഷൻ്റെ ഉദ്ഘാടനം ഒക്ടോബർ 3ന് വ്യാഴം രാവിലെ 10 മണിക്ക് കെ.കെ രമ എംഎൽഎ നിർവഹിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പ്രസിഡൻ്റ് രമേശൻ പാലേരി, തണൽ ചെയർമാൻ ഡോ: വി. ഇദ്രീസ്, നഗര സഭ ചെയർ പേഴ്സൺ കെ.പി ബിന്ദു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി പി ചന്ദ്രശേഖരൻ, പി ശ്രീജിത്ത്, സബിത മണക്കുനി, ടി പി മിനിക, കെ കെ ബിജുള , എൻ പത്മിനി ടി കെ അഷ്റഫ്, എൻ അബ്ദുൽ ഹമീദ് തുടങ്ങിയവർ പങ്കെടുക്കും. എക്സിബിഷൻ ഉദ്ഘാടന ചടങ്ങിൽ വൃക്ക രോഗമുക്ത, കാൻസർ മുക്ത വടകരക്കായി ഒരു
വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ പ്രഖ്യാപനവും വടകരയിലെ വിവിധ കോളേജുകളിലെ വളണ്ടിയമാരെ സംഘടിപ്പിച്ചു നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനയായ ഇലയുടെ ലോഞ്ചിങ്ങും നടക്കും. വർത്താസമ്മേളനത്തിൽ എക്സിബിഷൻ സ്വാഗതസംഘം ചെയർമാൻ ടി. ഐ നാസർ, കൺവീനർ ആർ നൗഷാദ്, വി മസാഹിർ, പൂത്തോളി റഷീദ് എന്നിവർ പങ്കെടുത്തു.