വള്ളിയാട്: ആരോഗ്യമുള്ള ലോകം-ആരോഗ്യമുള്ള ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടെ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനും പകര്‍ച്ചവ്യാധികള്‍, വ്യക്തി ശുചിത്വം എന്നിവയെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനുമായി വള്ളിയാട്
എംഎല്‍പി സ്കൂളില്‍ പോഷണ്‍മാ 24 ആരോഗ്യ ബോധ വത്കരണ ക്ലാസ് സംഘടപ്പിച്ചു. തിരുവള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് ഇനോളി, ജെപിഎച്ച്എന്‍ അശ്വിനി സുധാകരന് എന്നിവര്‍ ക്ലാസ് നയിച്ചു. മഞ്ഞപ്പിത്തം,
അനീമിയ എന്നീ രോഗങ്ങളെക്കുറിച്ചും അവ ഉണ്ടാകുന്ന സാഹചര്യങ്ങളെ കുറിച്ചും മുന്‍കരുതലുകളെ കുറിച്ചും കുട്ടികളെ ബോധവല്കരിച്ചു. സ്റ്റാഫ് സെക്രട്ടറി ബേബി ഷംന എന്‍.എസ് നന്ദി പറഞ്ഞു.