വടകര: ഭാരത സര്‍ക്കാരിന്റെ ‘സ്വച്ഛതാ ഹി സേവ-2024’ എന്ന രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന മാലിന്യ മുക്ത പ്രചാരണ പരിപാടിയില്‍ ചോമ്പാല സിഎസ്ഐ ക്രിസ്ത്യന്‍ മുള്ളര്‍ വുമണ്‍സ് കോളജ് വിദ്യാര്‍ഥികള്‍ പങ്കാളികളായി. വടകര റെയില്‍വേ സ്റ്റേഷന് പരിസരം ശുചീകരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി സജീഷിന്റെ അധ്യക്ഷതയില്‍ സ്റ്റേഷന് സൂപ്രണ്ട് ടി പി മനേഷ്
ഉദ്ഘാടനം ചെയ്തു. ഡോ ശശികുമാര്‍ പി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അര്‍ച്ചന രാജന്, മെര്ലിന് തിമോത്തി, ഡോ കെ കെ അശോകന് എന്നിവര്‍ സംസാരിച്ചു.